ഹജ്ജ് 2025; അപേക്ഷ സമർപ്പണം തുടങ്ങി, സെപ്തംബർ 9 വരെ അപേക്ഷിക്കാം


കോഴിക്കോട്‌: ഹജ്ജ് 2025- ലേക്കുള്ള ഓൺലൈൻ അപേക്ഷാ സമർപ്പണം ആരംഭിച്ചു. സെപ്തംബര്‍ 9 ആണ് അവസാന തിയ്യതി. പൂർണമായും ഓൺലൈൻ വഴിയാണ് അപേക്ഷാ സമർപ്പണം. അപേക്ഷകന് 15/01/2026 വരെ കാലാവധിയുള്ള മെഷീൻ റീഡബിൾ പാസ്‌പോർട്ട് ഉണ്ടായിരിക്കണം.

കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ https://hajcommittee.gov.in/ എന്ന വെബ്സൈറ്റിലും കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ https://keralahajcommittee.org/ എന്ന വെബ്‌സൈറ്റിലും അപേക്ഷയുടെ ലിങ്ക് ലഭ്യമാണ്. “Hajsuvidha” എന്ന മൊബൈൽ അപ്ലിക്കേഷൻ വഴിയും അപേക്ഷ സമർപ്പിക്കാം.