ഹജ്ജ് 2025: ഇതുവരെ ലഭിച്ചത് 4060 അപേക്ഷകൾ, അവസാന തീയതി സെപ്തംബർ 9


കോഴിക്കോട്‌: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025 ലെ ഹജ്ജ് കർമ്മത്തിന് ഇതുവരെ ഓൺലൈനായി അപേക്ഷ നൽകിയത് 4060 പേർ. 710 അപേക്ഷകൾ 65+ വയസ്സ് വിഭാഗത്തിലും 342 അപേക്ഷകൾ ലേഡീസ് വിതൗട്ട് മെഹ്റം (പുരുഷ മെഹ്റമില്ലാത്ത) വിഭാഗത്തിലും 3008 അപേക്ഷകൾ ജനറൽ കാറ്റഗറി വിഭാഗത്തിലുമാണ് ലഭിച്ചിട്ടുള്ളത്.

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 2024 സെപ്തംബർ 9 ആണ്. അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഹജ്ജ് കമ്മിറ്റിയുടെ സൈറ്റിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കണം. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ hajcommittee.gov.in എന്ന വെബ്സൈറ്റിലും കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ keralahajcommittee.org എന്ന വെബ്സൈറ്റിലും അപേക്ഷയുടെ ലിങ്ക് ലഭ്യമാണ്. “Hajsuvidha” മൊബൈൽ അപ്ലിക്കേഷൻ വഴിയും അപേക്ഷ സമർപ്പിക്കാം. അപേക്ഷകർക്ക് 15-01-2026 വരെ കാലാവധിയുള്ള മെഷീൻ റീഡബിൾ പാസ്പോർട്ട് ഉണ്ടായിരിക്കണം.

ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന്നായി കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കരിപ്പൂർ ഹജ്ജ് ഹൗസിലും പുതിയറ റീജ്യണൽ ഓഫീസിലും ഹെൽപ് ഡെസ്കുകൾ പ്രവർത്തിക്കുന്നുണ്ട്.

ഹജ്ജ് അപേക്ഷകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്: തിരുവനന്തപുരം – മുഹമ്മദ് യൂസഫ് – 9895648856, കൊല്ലം – നിസാമുദ്ധീൻ ഇ. 9496466649, പത്തനംതിട്ട -നാസർ എം -9495661510, ആലപ്പുഴ – മുഹമ്മദ് ജിഫ്രി സി.എ – 9495188038, കോട്ടയം – ശിഹാബ് പി.എ- 9447548580, ഇടുക്കി – അബ്ദുൽ സലാം സി.എ – 9961013690.

എറണാകുളം – കുഞ്ഞുമുഹമ്മദ് ഇ.കെ – 9048071116, പാലക്കാട് – ജാഫർ കെ.പി- 9400815202, മലപ്പുറം – മുഹമ്മദ് റഊഫ് യു.- 9846738287, കോഴിക്കോട് – നൗഫൽ മങ്ങാട്- 8606586268, വയനാട് – ജമാലുദ്ധീൻ കെ.- 9961083361, കണ്ണൂർ – നിസാർ എം.ടി.- 8281586137, കാസറഗോഡ് – മുഹമ്മദ് സലീം കെ.എ. 9446736276.

Description: Hajj 2025: 4060 applications received so far