തങ്ങളാല്‍ കഴിയുന്ന സഹായം; ദേശീയ പാലിയേറ്റീവ് ദിനം, അരിക്കുളം കുടുംബാരോഗ്യകേന്ദ്രത്തില്‍ കേശദാനവും സെമിനാറും നടത്തി
അരിക്കുളം: ദേശീയ പാലിയേറ്റിവ് ദിനത്തില്‍ അരിക്കുളത്ത് കേശദാനവും സെമിനാറും നടത്തി. കുടുംബാരോഗ്യകേന്ദ്രത്തില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് എ.എം സുഗതന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍ നജീഷ് കുമാര്‍ അധ്യക്ഷനായി. ഡോ. സോണി ദേവസ്യ ക്ലാസെടുത്തു.
മെഡിക്കല്‍ ഓഫീസര്‍ സി.സ്വപ്‌ന മെമ്പര്‍മാരായ കെ.എം അമ്മത്, എം.കെ ശാന്ത, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുജീബ് റഹ്മാന്‍, പാലിയേറ്റീവ് നഴ്‌സ് ജയഭാരതി, കെ.പി.എം.എച്ച്.എസ്.എസ്, എന്‍.എസ്.എസ് യൂണിറ്റ് കോ-ഓര്‍ഡിനേറ്റര്‍ ദിലീപ് എന്നിവര്‍ സംസാരിച്ചു.
പരിപാടിയുടെ ഭാഗമായി 20 പേര്‍ കേശദാനം നടത്തി.