ചോറോട് ഈസ്റ്റിലെ ഗ്രാമശ്രീ റസിഡൻസ് അസോസിയേഷൻ ഓഫീസ് പ്രവർത്തനം ആരംഭിച്ചു


ചോറോട്: ചോറോട് ഈസ്റ്റിലെ ഗ്രാമശ്രീ അയൽപക്ക സൗഹൃദ വേദിയുടെ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ഗ്രാമശ്രീ പ്രസിഡണ്ട് പ്രസാദ് വിലങ്ങിൽ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവു തെളിയിച്ച ഷമ്മ്യ കെ.ടി.കെ., യുക്ത നമ്പ്യാർ, ദേവ പ്രിയ, അനാമിക, നിഹൽദേവ് എന്നിവരെ ഉപഹാരം നൽകി അനുമോദിച്ചു. പുഷ്പ മഠത്തിൽ, ഷിനിത ചെറുവത്ത്, ടി.കെ.മോഹനൻ, സജിത്ത് ചാത്തോത്ത് , മഹേഷ് കുമാർ പി.കെ എന്നിവർ സംസാരിച്ചു.