കരകൗശല വസ്തുക്കൾ, പച്ചക്കറി തെെകൾ ഉൾപ്പെടെ 20-ഓളം സ്റ്റാളുകൾ; പാലയാട് നടയിൽ ​ഗ്രാമീണ വിപണന മേളയ്ക്ക് തുടക്കമായി


വടകര: നബാർഡും, വടകര കോക്കനട്ട് ഫാർമേഴ്സ് പ്രൊഡ്യുസർ കമ്പനിയും, കേരള ഗ്രാമീണ ബേങ്കും, ഫ്രണ്ട്സ് കലാസമതി പാലയാടും സംയുക്തമായി നടത്തുന്ന ഗ്രാമിണവിപണ മേളയും ഉൽപ്പന്ന പ്രദർശനവും കേരള ഗ്രാമീണ ബേങ്ക് മാനേജർ: ദിവ്യ. പി. ഉദ്ഘാടനം ചെയ്തു. പാലയാട് നടയിൽ നടന്ന ചടങ്ങിൽ പ്രൊഫ: ഇ ശശിന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പ്രമോദ് മൂഴിക്കൽ, ശോഭന.ടി.പി, ഷൈജു പള്ളിപറമ്പത്ത്, കെ.സദാനന്ദൻ, ഇ.കെ.കരുണാക്കരൻ മാസ്റ്റർ, കെ.പി.വിപിൻ കുമാർ, പ്രകാശൻ.എൻ.എം, പ്രിയരഞ്ജൻ എന്നിവർ സംസാരിച്ചു.

ജനുവരി 19 വരെ മേള പാലയാട് നടയിൽ നടക്കും. നഴ്സറി, വിത്ത്, ഹെൽബൽഓയിൽ, കരകൗശല വസ്തുക്കൾ, കൂവപ്പൊടി എന്നിവ ഉൾപ്പെടെ 20-ഓളം ഉൾപ്പന്നങ്ങളുടെ സ്റ്റാളുകൾ മേളയിൽ പങ്കെടുക്കുന്നു. പച്ചക്കറി തെെകളും ഇവിടെ ലഭ്യമാണ്.

ജനുവരി 15 ന് രാത്രി 7 ന് കാലിക്കറ്റ് ഡ്രിംസ് അവതരിപ്പിക്കുന്ന കരോക്ക ഗാനമേളയും 17 ന് രാത്രി 7 ന് സ്വാരജതി പാലയാട് അവതരിപ്പിക്കുന്ന നാടൻപാട്ടും മറ്റ് പരിപാടികളും അരങ്ങേറും.

Summary: gramina vipanana mela started at vadakara