മഹാബലിപുരത്തെ ഗതകാല ശില്പങ്ങളുടെ മണ്‍തിട്ടയിലെ പുനരാവിഷ്‌കാരം, ഗാന്ധിയെ മണ്ണില്‍ പുനരാവിഷ്‌കരിച്ച് ‘മന്റം’ സ്വാതന്ത്ര്യ സമര ചരിത്ര സ്മൃതി മണ്ഢപം; ഗതകാല സ്മരണകളുണര്‍ത്തി മേപ്പയ്യൂരില്‍ പുരാവസ്തു പ്രദര്‍ശനം
മേപ്പയ്യൂര്‍: ഗതകാല സ്മരണകളുണര്‍ത്തി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മേപ്പയ്യൂരില്‍ പുരാവസ്തു പ്രദര്‍ശനം സംഘടിപ്പിച്ചു. സ്‌കൂള്‍ സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഘടിപ്പച്ച മന്റം ദി ഹെറിറ്റേജ് എക്‌സ്‌പോ 2023 വിദ്യര്‍ത്ഥികളിലും രക്ഷിതാക്കളിലും ആവേശമായി.
സ്‌കൂളിലെ ചരിത്ര വിഭാഗം അക്കാദമിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. നൂറു കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള നാണയങ്ങള്‍, പഴയ കാല കാര്‍ഷിക ഉപകരണങ്ങള്‍, മഹാബലിപുരത്തെ ഗതകാല ശില്പങ്ങളുടെ മണ്‍തിട്ടയിലെ പുനരാവിഷ്‌കാരം, ഗാന്ധിയെ മണ്ണില്‍ പുനരാവിഷ്‌കരിച്ച് ‘മന്റം’ സ്വാതന്ത്ര്യ സമര ചരിത്ര സ്മൃതി മണ്ഢപം, ഈജിപ്ത്തിലെ പിരമിഡിന്റെ പ്രതിഷ്ഠാപനം, പഴയ കാല ഗാര്‍ഹിക ഉപകരണങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിച്ചു.
lmid2]
പരിപാടിയില്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളും സ്വഗ്ഗാലയ പുരാവസ്തു ശേഖര സമിതി വെള്ളിയൂരും ചേര്‍ന്ന് നിരവധി സ്റ്റാളുകള്‍ ഒരുക്കി. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എം.എം. ബാബു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍ എം. സക്കീര്‍ സ്വാഗതം പറഞ്ഞു. കാലടി സര്‍വ്വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ ഡോ. എം.സി. അബ്ദുള്‍ നാസര്‍ മുഖ്യ പ്രഭാഷണം നടത്തി. പരിപാടിയുടെ കോഡിനേറ്റര്‍ എം.ടി. ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി. പ്രശാന്ത്, കെ. നിഷിദ്, വി.കെ. സന്തോഷ്, വിഎച്ച്എസ്‌സി പ്രിന്‍സിപ്പല്‍ അര്‍ച്ചന, എസ്എംസി ചെയര്‍മാന്‍ ഇ.കെ. ഗോപി, പിടിഎ വൈസ് പ്രസിഡന്റ് എം.എം. അഷ്‌റഫ്, സ്റ്റാഫ് സെക്രട്ടറി ഇ. പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ ദിനേശന്‍ പാഞ്ചേരി നന്ദി പറഞ്ഞു.