ദേശീയ പാതയിൽ കണ്ണൂക്കരയിലെ മണ്ണിടിച്ചിൽ; അപകട ഭീഷണിയിലുള്ള വീടുകൾ നിൽക്കുന്ന സ്ഥലം ഏറ്റെടുക്കാൻ സർക്കാരിലേക്ക് ശുപാർശ ചെയ്യും


കണ്ണൂക്കര: ദേശീയ പാതയിൽ മേലെ കണ്ണൂക്കര മണ്ണിടിച്ചിലുണ്ടായതിനു സമീപത്തെ അപകട ഭീഷണിയിലുള്ള വീടുകൾ നിൽക്കുന്ന സ്ഥലം ഏറ്റെടുക്കുന്നതിന് സർക്കാരിലേക്ക് ശുപാർശ ചെയ്യും. റവന്യൂ ഉദ്യോ​ഗസ്ഥരുടേയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം. ഇന്നലെ വടകര ആർ.ഡി.ഒ ഓഫീസിൽ കെ കെ രമ എംഎൽഎയുടെ നേതൃത്വത്തിലാണ് യോ​ഗം ചേർന്നത്.

സ്ഥലമേറ്റെടുത്ത് കഴിഞ്ഞാൽ ഇവിടെ തട്ടുതട്ടുകളാക്കി തിരിച്ച് സുരക്ഷിത‌മായ സംരക്ഷണ ഭിത്തി നിർമിക്കാൻ കഴിയും. ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക നടപടികൾ സ്വീകരിക്കുന്നതിനായി ഭൂമിയേറ്റെടുക്കൽ വിഭാഗം തഹസിൽദാ
രെ ചുമതലപ്പെടുത്തി. വെങ്ങളം മുതൽ അഴിയൂർ അണ്ടിക്കമ്പനിവരെയുള്ള സ്ഥലത്തെ സർവീസ് റോഡും ഓവുചാലും ഉടൻ ഗതാഗ തയോഗ്യമാക്കും. ഭാവിയിൽ ഇത്തരം ഗുരുതര അനാസ്ഥകൾ ഉണ്ടായാൽ ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥർക്കും നിർമാണ കമ്പിനികൾക്കും എതിരെ നിയമ നടപടി സ്വീകരിക്കാൻ സർക്കാരിനെ സമീപിക്കുമെന്നും ജനപ്രതിനിധികളുടെ യോ​ഗത്തിൽ തീരുമാനമെടുത്തിട്ടുണ്ട്.

എൻ.എച്ച്.എ.ഐ. പ്രോജക്ട് ഡയറക്ടർ അശുതോഷ് സിൻഹ, ആർ.ഡി.ഒ. അൻവർ സാദത്ത്, തഹസിൽദാർ സുഭാഷ് ചന്ദ്രബോസ്, എൽ.എ. തഹസിൽദാർ കെ. രേഖ, ഒഞ്ചിയം പഞ്ചായത്ത് പ്രസിഡൻ്റ് പി ശ്രീജിത്ത്, അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ് ആയിഷാ ഉമ്മർ, ബ്ലോക്ക് പഞ്ചായത്തംഗം കെ.എം. സത്യൻ, തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.