രണ്ട് മാസത്തെ പെന്‍ഷന്‍ ഓണത്തിന് കിട്ടും; വിതരണം ഉടന്‍ തുടങ്ങും
തിരുവനന്തപുരം: ഓണത്തിന് രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. 5 മാസത്തെ കുടിശികയില്‍ ഒരു ഗഡുവും നടപ്പു മാസത്തെ പെന്‍ഷനുമാണ് നല്‍കുന്നത്. ഈ മാസം അവസാനത്തോടെ 60 ലക്ഷം പെന്‍ഷന്‍കാര്‍ക്ക് 3200 രൂപ വീതം കിട്ടിത്തുടങ്ങും.
ഇതിനായി 1800 കോടി രൂപയാണ് വകയിരുത്തുന്നത്. ഓണക്കാല ചെലവുകള്‍ക്ക് മുന്നോടിയായി 3000 കോടി രൂപ ധന വകുപ്പ് കടമെടുക്കും. 5 മാസത്തെ കുടിശികയില്‍ രണ്ട് മാസത്തെ ഈ സാമ്പത്തിക വര്‍ഷവും ബാക്കി 3 മാസത്തെ അടുത്ത സാമ്പത്തിക വര്‍ഷവും കൊടുക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ച മുന്‍ഗണനാ ക്രമത്തില്‍ പറഞ്ഞിരുന്നത്.
ഇതനുസരിച്ചാണ് ഓണക്കാലത്ത് ഒരുമാസത്തെ കുടിശിക കൂടി ചേര്‍ത്ത് നടപ്പ് മാസത്തെ പെന്‍ഷന്‍ അനുവദിക്കുന്നത്.
ഓണക്കാല ചെലവുകള്‍ക്കായി 5000 കോടിയെങ്കിലും വേണമെന്നാണ് ഏകദേശ കണക്ക്.
Description: government has decided to provide two months welfare pension