വയനാട്ടിലെ ദുരിതബാധിതര്‍ക്കായി അതിജീവനത്തിന്റെ ക്യാന്‍വാസുകള്‍; ശ്രദ്ധേയമായി ഗോർണിക്കയുടെ 15 -മത് ചിത്രകലാ ക്യാമ്പ്


കുറ്റ്യാടി: ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടമായ വയനാട്ടിലെ ദുരിതബാധിതരുടെ അതിജീവനത്തിനായി ഗോർണിക്ക പ്രോഗ്രസീവ് ആർട്ടിസ്റ്റ് ഗ്രൂപ്പും കുറ്റ്യാടി ഗവ: ഹയർ സെക്കന്ററി ആര്‍ട്‌സ്‌ ക്ലബും സംയുക്തമായി സംഘടിപ്പിച്ച ചിത്രകലാ ക്യാമ്പ് നവാനുഭവമായി. മേഖലയിലെ പ്രശസ്തരായ ചിത്രകാരൻമാരും നാൽപതോളം വിദ്യാർത്ഥികളും ക്യാമ്പിൽ ചിത്രങ്ങൾ വരച്ചു.

വിൽപ്പനക്കായി എൺപതോളം ചിത്രങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു. വേറിട്ട ശൈലിയിലുള്ള ചിത്രങ്ങളും ഒപ്പമുണ്ടായിരുന്നു. കുന്നുമ്മൽ എഇഒ പി.എം അബ്ദുൾ റഹ്മാൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ടസ് പി.കെ സുനിതയുടെ അദ്ധ്യക്ഷതയിൽ ഡോ. സെഡ് എ അൻവർ ഷമിം, ഡോ.സജിത്ത്കുമാർ, എം.എം മോഹൻ എന്നിവർ സംസാരിച്ചു.

ചിത്രകാരൻമാരായ രാംദാസ് കക്കട്ടിൽ, വിപിൻദാസ് കണ്ണൂർ, ആർ.എം ലിനീഷ് രാജ്, പവിത്രൻ കെ.ഇ, സജിത്ത് കുമാർ, ശ്രീജിത്ത് ബോസ്ക്കോ, ലിതിനേഷ് മുത്തു, വേണു ചീക്കോന്ന്, സന്തോഷ് വട്ടോളി, റഹിം സിയാൻ, ശ്രീജേഷ് നടുപ്പൊയിൽ, ഷാഹിന തിരുവമ്പാടി, ഷീജ വത്സരാജ്, മനീഷ മുറുവശ്ശേരി, രേഷ്മ നി ജീഷ്, രാഗേഷ് രാജ്, വവിഷ ലിനീഷ്, ജെസ്സി, സുനീഷ് കുമാർ, ബാബു കുറ്റ്യാടി എന്നിവർ ചിത്രങ്ങൾ വരച്ചു. ചിത്ര പ്രാദർശനം കാണാൻ നിരവധി പേരാണ് സ്‌ക്കൂളിലേക്ക് എത്തിയത്.

Description: Gornika’s 15th Art Camp for the affected people of Wayanad