കണ്ണൂരിൽ ഗുഡ്സ് ട്രെയിൻ തട്ടി; ഒൻപത് വയസുകാരൻ മരിച്ചു


കണ്ണൂർ: പാപ്പിനിശ്ശേരിയിൽ ഗുഡ്സ് ട്രെയിൻ തട്ടി ഒൻപത് വയസുകാരൻ മരിച്ചു. പാപ്പിനിശ്ശേരി മസ്ജിദിന് സമീപം ജഷീറിന്റെ മകൻ മുഹമ്മദ് ഷിനാസാണ് മരിച്ചത്.

പാളത്തിലൂടെ സഹോദരനൊപ്പം നടന്നു പോകുന്നതിനിടെയാണ് അപകടമുണ്ടായത്. മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്സ് ട്രെയിനാണ് ഇടിച്ചത്. പാപ്പിനിശ്ശേരി ഗവ. യു പി സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥിയാണ് ഷിനാസ്.

Description: Goods train hit in Kannur; A nine-year-old boy died