സന്തോഷ വാർത്ത; ക്ഷേമ പെൻഷൻ ഉടനെ വീട്ടിലെത്തും; ഒരു ഗഡു പെൻഷൻകൂടി അനുവദിച്ച് സംസ്ഥാന സർക്കാർ
തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു ഗഡു പെൻഷൻ കൂടി അനുവദിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു. ഇതിനായി 812 കോടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. 62 ലക്ഷത്തോളം പേർക്കാണ് 1,600 രൂപ വീതം ലഭിക്കുന്നത്.
അടുത്ത ആഴ്ചയിൽ ഗുണഭോക്താക്കൾക്ക് പെൻഷൻ ലഭിച്ചു തുടങ്ങും. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും.

Summary: Good news; The welfare pension will come home immediately; The state government has sanctioned one more installment of pension