കർഷകർക്ക് സുവർണാവസരം; വ്യാഴാഴ്ച ഒഞ്ചിയം കൃഷിഭവനിൽ വിവിധ കാർഷിക ഉപകരണങ്ങളുടെ പ്രദർശനവും സൗജന്യ രെജിസ്ട്രേഷൻ ക്യാമ്പും


ഒഞ്ചിയം: കൃഷിഭവന്റ ആഭിമുഖ്യത്തിൽ കർഷകർക്ക് 40%മുതൽ 80%വരെ സബ്‌സിഡി നിരക്കിൽ കാർഷിക ഉപകരണങ്ങൾ വാങ്ങാൻ സൗകര്യമൊരുക്കുന്നു. വിവിധ കാർഷിക ഉപകരണങ്ങളുടെ പ്രദർശനവും സൗജന്യ രെജിസ്ട്രേഷൻ ക്യാമ്പും വ്യാഴാഴ്ച രാവിലെ 10.30 മുതൽ 3 മണി വരെ കൃഷിഭവൻ പരിസരത്ത് നടക്കും. SMAM പദ്ധതി പ്രകാരമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

രജിസ്ട്രേഷനു ആവശ്യമായ രേഖകൾ

ആധാർ കാർഡ് കോപ്പി
2024-25 വർഷത്തെ ഭൂനികുതി അടച്ച രസീത് കോപ്പി
ബാങ്ക് പാസ്സ് ബുക്കിന്റെ ആദ്യത്തെ പേജിന്റെ കോപ്പി
പാസ്പോർട് സൈസ് ഫോട്ടോ
മൊബൈൽ നമ്പർ
കൂടാതെ SC/ST വിഭാഗക്കാരുടെ രജിസ്ട്രേഷന് ജാതി തെളിയിക്കുന്ന സർട്ടിഫിക്കേറ്റ് ആവശ്യമാണ്.

ലഭ്യമായ ഉപകരണങ്ങൾ
1.പമ്പ് സെറ്റ്(ഇലക്ട്രിക്,പെട്രോൾ)
2.ബ്രഷ് കട്ടർ(കാട് വെട്ട് യന്ത്രം)
3.ഗാർഡൻ ടില്ലർ
4. അടയ്ക്ക പറിക്കുന്ന യന്ത്രം(വണ്ടർ ക്ലൈബർ)
5. തെങ്ങ് കയറ്റ യന്ത്രം (കോക്കനട്ട് ക്ലൈബർ) 6.അർബാന
7. ഏണി(ലാഡർ)
8.വിവിധ ഇനം ഹാൻഡ് ടൂൾസ്
9. മരം മുറിക്കുന്ന യന്ത്രം(ചെയിൻ സോ)
10.ചാഫ് കട്ടർ
11.ട്രാക്ടർ
12.ടില്ലർ
13.മറ്റ് കൊയ്ത്തു മിഷ്യൻ
14.ചില്ലകൾ വെട്ടാനും , മാങ്ങ പറിക്കാനുമുള്ള കൊക്കകൾ