കര്‍ഷകര്‍ക്ക് സുവര്‍ണ്ണാവസരം; കാര്‍ഷിക യന്ത്രങ്ങളും ഉപകരണങ്ങളും 40 മുതല്‍ 50 ശതമാനം വരെ സബ്‌സിഡിയില്‍ വാങ്ങാം, രജിസ്‌ട്രേഷന്‍ ആരംഭിച്ചു
ഭാരത സര്‍ക്കാര്‍ കൃഷി മന്ത്രാലയത്തിന്റെയും കേരള കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെയും സംയുക്ത പദ്ധതിയായ സ്മാമിന് (SMAM) കീഴിലാണ് പുതിയതായി വാങ്ങുന്ന കാര്‍ഷിക യന്ത്രങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കും സബ്‌സിഡി ലഭ്യമാകുന്നത്. അപേക്ഷകന്‍ കുറഞ്ഞ ഭൂമിക്ക് എങ്കിലും കരം അടയ്ക്കുന്ന വ്യക്തി ആയിരിക്കണം. സര്‍ക്കാര്‍ സ്ഥാപനമായ കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ഈ പദ്ധതിയുടെ 2024-2025 സാമ്പത്തിക വര്‍ഷത്തേക്കുള്ള സൗജന്യ രജിസ്ട്രേഷന്‍ ആണ് ആരംഭിച്ചത്.
രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ വേങ്ങേരി കാര്‍ഷിക വിപണന കേന്ദ്രത്തിലെ കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ ജില്ലാ ഓഫീസുമായി ബന്ധപ്പെടാം. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡ്, പുതിയ ഭൂനികുതി രസീത്, ബാങ്ക് പാസ്ബുക്കിന്റെ ഫ്രണ്ട് പേജ്, പാന്‍ കാര്‍ഡ്, പട്ടികജാതി പട്ടിക വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നീ രേഖകളുമായി വന്ന് നേരിട്ട് രജിസ്റ്റര്‍ ചെയ്യാം.
ആദ്യം ലഭിക്കുന്ന നിശ്ചിത അപേക്ഷകള്‍ക്ക് മാത്രമാണ് സബ്‌സിഡി. കര്‍ഷകരെ സഹായിക്കുന്നതിനായി ജില്ലാ ഓഫീസില്‍ ഒരു ഹെല്‍പ്പ് ഡെസ്‌കും ആരംഭിച്ചിട്ടുണ്ട്. ഫോണ്‍: 0495-2370676.