ആയിരങ്ങൾക്ക് അക്ഷര വെളിച്ചം പകർന്ന് നൽകിയ ചോറോട് ഹയർ സെക്കൻ്ററി സ്ക്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം; മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
വടകര: ആയിരങ്ങൾക്ക് അക്ഷര വെളിച്ചം പകർന്ന ചോറോട് ഗവൺമെണ്ട് ഹയർ സെക്കണ്ടറി സ്കൂൾ സുവർണ്ണജൂബിലി ആഘോഷം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കെ.കെ.രമ എം.എൽ.എ അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയർമാൻ ചോറോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി ചന്ദ്രശേഖരൻ സ്വാഗതം പറഞ്ഞു.
കാലഘട്ടത്തിന്റെ സാധ്യത കണക്കിലെടുത്ത് മുന്നോട്ട് പോകുന്ന വിദ്യാഭ്യാസ രീതിയാണ് കേരളത്തിന്റേതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സിലബസിൽ ഉൾപ്പെടുത്തിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം കേരള മാണെന്ന് നാം ഓർക്കണം. കൂട്ടായ ഇടങ്ങളെ ഉല്പാദിക്കുന്ന ഫാക്ടറികളാണ് പൊതു വിദ്യാലയങ്ങളെന്നും അദ്ദേഹം പറഞ്ഞു.
പ്രിൻസിപ്പൾ കെ.ജി.ദീപ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.എം.വാസു, കെ.പി.കരുണൻ എന്നിവർ ഉപഹാരം നൽകി. ജനപ്രതിനിധികളായ നിഷ പുത്തൻ പുരയിൽ, എൻ.എം.വിമല, സി.നാരായണൻ, ശ്യാമള പൂവ്വേരി, ഗീതമോഹൻ, പി.ലിസി, ഷിനിത ചെറുവത്ത്, പ്രസാദ് വിലങ്ങിൽ, പുഷ്പമഠത്തിൽ, കെ സുബിഷ, ഹയർ സെക്കങറിറീജ്യനൽ ഡപ്യുട്ടി ഡയരക്ടർ എം സന്തോഷ് കുമാർ, ഡി.ഡി.ഇ സി.മനോജ് കുമാർ, എം ബാലകൃഷ്ണൻ, എ.കെ.ദിയ, സാൽവിയ പ്രകാശ്, പി.ടി.എ പ്രസിഡന്റ് കെ.കെ.മധു, രാഷ്ടിയ പാർട്ടി പ്രതിനിധികളായ എൻ.നിധിൻ, ഇസ്മയിൽ, പി.കെ.സതീശൻ, ഇ.പി ദാമോധരൻ, രാജീവൻ, എം.ടി.രജീഷ് ബാബു, ഒ.രാഘവൻ, സദാശിവൻ, വി.പി.മനോജ് കുമാർ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് കെ.സുധ ചടങ്ങിന് നന്ദി പറഞ്ഞു.
Summary: Golden Jubilee celebrations of Chorod Higher Secondary School, which shed light on thousands; Minister Muhammad Riaz inaugurated the event