നേരിയ ആശ്വാസം; താഴേക്കിറങ്ങി സ്വർണം, ഇന്നും വില കുറഞ്ഞു


കൊച്ചി: സർവ്വകാല റെക്കോഡിലെത്തിയ സ്വർണം താഴേക്ക് ഇറങ്ങി തുടങ്ങി. ഗ്രാമിന് 70 രൂപ കുറഞ്ഞ് 7,940 രൂപയിലെത്തി. പവന് 560 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് 63,520 രൂപയിലാണ് ഇന്നത്തെ വ്യാപാരം പുരോ​ഗമിക്കുന്നത്.

ഇന്നലെ രാവിലെ ഗ്രാമിന് 8,060 രൂപയും പവന് 64,480 രൂപയുമായിരുന്നു. ചരിത്രത്തിലെഏറ്റവും ഉയർന്ന വിലയായിരുന്നു ഇത്. എന്നാൽ സ്വർണ വില മണിക്കൂറുകൾക്കുള്ളിൽ താഴേക്ക് ഇറങ്ങി. ഗ്രാമിന് 50 രൂപ കുറഞ്ഞ് 8010 രൂപയും, പവന് 400 കുറഞ്ഞ് 64,080 രൂപയിലുമായിരുന്നു ഇന്നലെ വ്യാപാരം നടന്നത്.

ഈ വർഷം ജനുവരി ഒന്നിന് 57,200 രൂപയായിരുന്നു പവൻ വില. ജനുവരി 22നാണ് 60,000ൽ തൊട്ടത്. ഫെബ്രുവരി ഒന്നിന് 61,960 രൂപയായിരുന്നു പവൻ വില. ഇന്നത്തെ വെള്ളി വില ഗ്രാമിന് 107 രൂപയും കിലോഗ്രാമിന് 1,07,000 രൂപയുമാണ് വിപണി വില.