ബ്രേക്കില്ലാതെ കുതിച്ചു ഉയർന്ന് പൊന്ന്; സ്വർണ വില സർവ്വകാല റെക്കോർഡിൽ


തിരുവനന്തപുരം: ബ്രേക്കില്ലാതെ കുതിച്ചു ഉയർന്ന് സ്വർണ വില റെക്കോർഡ് തിരുത്തി. ഇന്ന് പവന് 320 രൂപ വർധിച്ചു. ഇതോടെ സ്വര്ണ വില 66,320 രൂപയിലെത്തി. ഇന്നലെയും വില കൂടിയിരുന്നു.

40 രൂപ വർധിച്ച് ഗ്രാമിന് 8,290 രൂപയിലെത്തി. രണ്ടാഴ്ചക്കിടെ പവന്റെ വിലയിൽ 2,800 രൂപയാണ് കൂടിയത്. മാർച്ച് മൂന്നിന് 63,520 രൂപയായിരുന്നു വില.ഇന്നത്തെ വിലയിൽ 10 ശതമാനം പണിക്കൂലിയിൽ ജി എസ് ടി ഉൾപ്പടെ ഒരു പവന് ആഭരണം വാങ്ങാന് 75,000 രൂപയ്ക്ക് മുകളില് നൽകണം.