കരിപ്പൂരില്‍ സ്വര്‍ണക്കടത്ത്; കസ്റ്റംസിന്റെ പരിശോധന കഴിഞ്ഞ് ഇറങ്ങിയ താമരശ്ശേരി സ്വദേശി സ്വർണ്ണവുമായി പൊലീസ് പിടിയിൽ
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 340 ഗ്രാം സ്വര്‍ണ മിശ്രിതം പൊലീസ് പിടികൂടി. താമരശ്ശേരി സ്വദേശി സഹീഹുല്‍ മിസ്ഫറിനെയാണ് സ്വർണ്ണവുമായി പോലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റംസിന്റെ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയതിനു ശേഷമാണ് പൊലീസ് പിടിയിലായത്.
രാവിലെ ദുബൈയില്‍ നിന്നെത്തിയ ഇന്‍ഡിഗോ വിമാനത്തിലാണ് ഇയാളെത്തിയത്. സ്വര്‍ണം മിശ്രിത രൂപത്തിലാക്കി രണ്ട് പാക്കറ്റുകളിലാക്കി ജീന്‍സിന്റെ ബോട്ടം സ്റ്റിച്ചിനകത്ത് ഒളിപ്പിച്ചാണ് കൊണ്ടുവന്നത്. ഇരുപത്തിയാറ് ലക്ഷത്തിലധികം രൂപ വിലമതിക്കുന്നതാണ് പിടികൂടിയ സ്വര്‍ണം.

Summary: Gold smuggling in Karipur; Thamarassery native arrested with gold after customs inspection