ഒടുവിൽ 72000 ൽ നിന്ന് താഴേക്ക് ഇറങ്ങി; സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു
തിരുവനന്തപുരം: ഏപ്രിൽ 30 നു അക്ഷയ തൃതിയ വരാനിരിക്കെ സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു . ഇതോടെ നേരിയ ആശ്വാസത്തിലാണ് ആവശ്യക്കാരും സ്വർണാഭരണ വ്യാപാരികളും. ദിവസങ്ങൾക്ക് ശേഷമാണ് ഇന്ന് സ്വർണ 72000 ൽ നിന്ന് താഴേക്ക് ഇറങ്ങിയത്.
ഇന്ന് 520 രൂപ കുറഞ്ഞ് ഒരു പവന് 71,520 രൂപയിലേക്ക് എത്തി. ഒരു ഗ്രാം സ്വർണത്തിനു 65 രൂപ കുറഞ്ഞ് 8,940 രൂപയായി. ഏപ്രിൽ 22 ന് 74,320 രൂപയുടെ സർവകാല റെക്കോർഡിലായിരുന്നു സ്വർണ വില.
