സ്വര്‍ണം വാങ്ങാന്‍ പോകുന്നവരുടെ ശ്രദ്ധയ്ക്ക്; സ്വര്‍ണ്ണവില വീണ്ടും ഉയര്‍ന്നു, ഇന്നത്തെ വില അറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും വര്‍ധിച്ചു. 200 രൂപയാണ് പവന്‍ വര്‍ധിച്ചത്. തുടര്‍ച്ചയായ മൂന്നാം ദിനമാണ് സ്വര്‍ണവില ഉയരുന്നത്. ഇന്നലെ 200 രൂപ വര്‍ധിച്ചിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 57,200 രൂപയാണ്.
ഗ്രാമിന് 7,150 രൂപയാണ്. നോമ്പ് കാലത്തിനു പിന്നാലെ വിവാഹ- ഉത്സവ സീസണുകള്‍ എത്തുന്നതാണ് വില കൂടാനുള്ള ഒരു കാരണം. ഇതോടകം ജുവലറികളില്‍ കല്ല്യാണത്തിരക്ക് പ്രകടമായി തുടങ്ങി. ആഗോള വിപണിയിലെ വില വര്‍ധനയും പ്രാദേശിക വില ഉയര്‍ത്തി.
ഇന്നലെ പ്രാദേശിക വിപണിയില്‍ പവന് 57,000 രൂപയും, ഗ്രാമിന് 7,125 രൂപയുമായിരുന്നു നിരക്ക്. അതേസമയം 57,200 രൂപയിലാണ് സ്വര്‍ണ്ണം മാസം ആരംഭിച്ചത്. ഈ മാസം സ്വര്‍ണത്തെ സംബന്ധിച്ച് വലിയ ഏറ്റക്കുറച്ചിലുകള്‍ നേരിട്ട മാസമാണ്. ഡിസംബര്‍ 11, 12 തീയതികളില്‍ രേഖപ്പെടുത്തിയ 58,280 രൂപയാണ് മാസത്തെ പവന്റെ ഉയര്‍ന്ന വില. ഈ മാസം 20 ന് രേഖപ്പെടുത്തിയ 56,320 രൂപയാണ് മാസത്തെ താഴ്ന്ന നിലവാരം.
Summary: Gold prices surged again