പിടിതരാതെ പൊന്ന് കുതിക്കുന്നു; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർധനവ്
തിരുവനന്തപുരം: സംസ്ഥാനത്ത് ആഭരണ പ്രേമികളുടെയും കല്യാണപാർട്ടികളുടേയും നെഞ്ചിടിപ്പ് കൂട്ടി സ്വർണ വില കുതിക്കുന്നു. ഇന്നും സ്വർണ വിലയിൽ വൻ വർധനവ് രേഖപ്പെടുത്തി. ഗ്രാമിന് 105 രൂപയാണ് കൂടി 8,920 രൂപയുമായി.
പവന് ഇന്ന് 840 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന് 71,360 രൂപയായി. 70,520 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്. ഒരാഴ്ചക്കിടെ 2,860 രൂപയാണ് പവന്റെ വിലയിൽ വർധനവുണ്ടായത്.

ആഗോള വിപണിയിൽ ട്രോയ് ഔൺസിന് ചരിത്രത്തിലാദ്യമായി 3,342 ഡോളറിലെത്തി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ പത്ത് ഗ്രാമിന് 95,840 രൂപയുമായി. വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ കൂടുതൽ സ്വർണം വാങ്ങുന്നതും ഡോളർ ദുർബലമാകുന്നതും സ്വർണം നേട്ടമാക്കി.