സ്വർണവില കുതിക്കുന്നു; ഇന്ന് പവന് കൂടിയത് 120 രൂപ


തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവില റെക്കോര്‍ഡിലേക്ക് കുതിക്കുന്നു. വിപണി വില 55,000 രൂപ കടന്നു . ഇന്ന് പവന് 120 രൂപയാണ് വര്‍ധിച്ചത്. പവന്റെ വില 55,040 രൂപയിലെത്തി. വിവാഹ സീസണായതിനാല്‍ സ്വര്‍ണ്ണ വില കുത്തനെ കൂടിയതില്‍ വലിയ ആശങ്കയാണ് നേരിടുന്നത്.

വിപണിയില്‍ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 6880 രൂപയാണ്. ഒരു ഗ്രാം 10 കാരറ്റ് സ്വര്‍ണത്തിന്റെ വില 5700 രൂപയാണ്. വെള്ളിയുടെയും വില ഇന്നലെ ഉയര്‍ന്നിരുന്നു. 96 രൂപയാണ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില. രാജ്യാന്തര വിപണിയിലെ വില വര്‍ദ്ധനവാണ് സംസ്ഥാനത്തെ വിപണിയിലും സ്വര്‍ണത്തിന് വില കൂടാന്‍ കാരണമായി കണക്കാക്കുന്നത്.