സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണവില; പുതിയ റെക്കോർഡ് കുറിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുതിച്ചുയർന്ന് പുതിയ റെക്കോർഡ് കുറിച്ചു. നാല് ദിവസങ്ങൾക്ക് ശേഷമാണ് ഇന്ന് സ്വർണവില ഉയർന്നത്. ഗ്രാമിന് 95 രൂപയാണ് ഉയർന്നത്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 8815 രൂപ.
പവന് 760 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 70,520 രൂപയായി. ഇന്നലെ പവന് 280 രൂപയോളം കുറഞ്ഞ് സ്വർണവില 70,000 ന് താഴെയെത്തിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് സംസ്ഥാനത്ത് സ്വർണവില ആദ്യമായി 70,000 കടന്നത്. അന്താരാഷ്ട്ര സ്വർണ്ണവില 3264 ഡോളറിലാണ്.

ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7260 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 107 രൂപയാണ്.