റോക്കറ്റ് പോലെ കുതിച്ചുയർന്ന് സ്വർണ വില; ഇന്നും വില വർധിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വർണ വില ഉയർന്നു. ഇന്ന് പവന് 120 രൂപ വർധിച്ച് 60,880 രൂപയിലെത്തി. ഗ്രാമിന് 15 രൂപയാണ് വർധിച്ചത്. 7610 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.
30 ദിവസത്തിനിടെ 3600 രൂപയാണ് വർധിച്ചത്. കഴിഞ്ഞയാഴ്ചയാണ് പവൻ വില ആദ്യമായി 60,000 കടന്നത്. ഈ പോക്ക് പോയാൽ സ്വർണ വില 61,000 കടക്കാനാണ് സാധ്യത. ഇതോടെ ആശങ്കയിലായത് സാധാരണക്കാരാണ്. കല്യാണ സീസണായതിനാൽ സ്വർണാഭരണം വാങ്ങാൻ കാത്തിരുന്നവർക്കും വില വർധനവ് തിരിച്ചടിയായി.
രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വം സ്വർണവിലയെ സ്വാധീനിക്കുന്നതായാണ് വിദഗ്ധരുടെ വിലയിരുത്തൽ.സ്വർണവില കഴിഞ്ഞ 5 വർഷമായി 1700- 2000 ഡോളറിൽ നിന്നും കാര്യമായി ഉയർച്ചയില്ലാതെ തുടരുകയായിരുന്നു. എന്നാൽ അന്താരാഷ്ട്ര സ്വർണ വില 2050 ഡോളർ ലെവലിൽ നിന്നും കഴിഞ്ഞ ഒറ്റ വർഷം കൊണ്ട് 2790 ഡോളർ വരെ ഉയർന്നു. ഏകദേശം 38% ത്തോളം ഉയർച്ചയാണ് അന്താരാഷ്ട്ര വിപണിയിൽ സ്വർണം രേഖപ്പെടുത്തിയത്.