കൈയ്യെത്താ ദൂരത്തേക്ക് പൊന്ന്; സ്വർണ വില പുതിയ റെക്കോർഡ് കുറിച്ചു, പവന് 62000 കടന്നു


തിരുവനന്തപുരം: പുതിയ റെക്കോർഡ് കുറിച്ച് സ്വർണ വില കുതിപ്പ് തുടരുന്നു. ഇന്നലെ നേരിയ ആശ്വാസം പകർന്ന സ്വർണ വില ഇന്ന് വീണ്ടും കൂടി. ഒരു പവന് 840 രൂപ കൂടി. ഇതോടെ ഒരു പവൻ സ്വർണത്തിന് 62,480 രൂപയായി.

ഒരു ഗ്രാമിന് 105 രൂപ വർദ്ധിച്ച് 7,810 രൂപയിലെത്തി. ഇന്നലെ ഒരു ​ഗ്രാമിന് 7,705 രൂപയും ഒരു പവന് 61,640 രൂപയിലുമാണ് വ്യാപാരം നടന്നത്. രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതാണ് സ്വർണ വില വർധനയ്ക്ക് കാരണം.

ഇന്നത്തെ വെള്ളി വില ഗ്രാമിന് 106 രൂപയും കിലോഗ്രാമിന് 1,06,000 രൂപയുമാണ്. അന്താരാഷ്ട്ര വിപണി തന്നെയാണ് വെള്ളി വിലയും നിശ്ചയിക്കുന്നത്.