ഉപഭോക്താക്കൾക്ക് തിരിച്ചടി; സ്വർണ വില വീണ്ടും മുകളിലേക്ക്, ഇന്നും വില കൂടി


തിരുവനന്തപുരം: ഉപഭോക്താക്കൾക്ക് തിരിച്ചടിയായി കേരളത്തിൽ വീണ്ടും സ്വർണ വില മുകളിലേക്ക്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാമിന് 40 രൂപയാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് വില 8,235 രൂപയായി.

പവന് 320 രൂപയാണ് വർധിച്ചത്. പവന് ഇന്ന് 65,880 രൂപയിലാണ് വ്യാപാരം പുരോ​ഗമിക്കുന്നത്. കേരളത്തിൽ ഇന്നലെ ഒരു പവന് 65560 രൂപയായിരുന്നു. അതേസമയം വെള്ളിയുടെ വിലയിൽ ഒരു രൂപ വർധിച്ച് ഗ്രാമിന് 109 രൂപയായെന്നാണ് റിപ്പോർട്ട്. നിക്ഷേപ സൗഹൃദ അന്തരീക്ഷമില്ല എന്നാണ് വിലക്കയറ്റത്തിന് പിന്നിലെന്ന് വ്യവസായികൾ പറയുന്നു.