പുതുവര്‍ഷത്തില്‍ കുതിച്ച് പൊന്ന്; തൊട്ടാല്‍ പൊള്ളും! ഇന്നത്തെ വില അറിയാം
തിരുവനന്തപുരം: പുതുവത്സരത്തിന് പിന്നാലെ സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണവില. പവന് 320 രൂപയാണ് ഇന്ന് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,200 രൂപയാണ്. ഇന്നലെ 320 രൂപയോളം കുറഞ്ഞ് 57,000 ത്തിന് താഴെയെത്തിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 40 രൂപയാണ് ഉയർന്നത്. വിപണി വില 7150 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 30 രൂപയാണ് കുറഞ്ഞത്. വിപണിവില 5905 രൂപയാണ്.
അതേ സമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 93 രൂപയാണ്. 2025ലും സ്വര്‍ണവിലയ്ക്ക് വളരെ നിര്‍ണായകമായ വര്‍ഷമാണെന്നാണ് കണക്കുകൂട്ടല്‍. ട്രംപ് അധികാരത്തിലെത്തുന്നതും 2 തവണ ഫെഡ് പോളിസി പലിശ നിരക്ക് കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന പ്രതീക്ഷയും സ്വര്‍ണവിലയെ കാര്യമായി തന്നെ ബാധിക്കും.
ഡിസംബര്‍ ആദ്യവാരത്തില്‍ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 57,200 രൂപയായിരുന്നു. 2ന് ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞ് വിപണി വില 56,720 രൂപയായി. 3ന് 320 രൂപ ഉയര്‍ന്ന് ഒരു പവൻ സ്വർണത്തിന്റെ വില 57,040 രൂപയായി. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും സ്വര്‍ണ വില മാറികൊണ്ടിരുന്നു. എന്നാല്‍ ഡിസംബര്‍ ആറ്, ഏഴ് തീയതികള്‍ സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. 9നാണ് വീണ്ടും 120 ഉയര്‍ന്ന് 57,040 രൂപയായി ഉയര്‍ന്നത്.
ഡിസംബർ 10ന് ഒരു പവൻ സ്വർണത്തിന് 600 രൂപ ഉയര്‍ന്ന് ഒരു പവൻ സ്വർണത്തിന്റെ വിവിപണി വില 57,640 രൂപയായി. പിന്നീടുള്ള ദിവസങ്ങളില്‍ കൂടിയും കുറഞ്ഞും സ്വര്‍ണവിലയില്‍ മാറ്റമുണ്ടായി. ഡിസംബർ 18ന് ഒരു പവൻ സ്വർണത്തിന് 120 രൂപകുറഞ്ഞ് വിപണി വില 57,080 രൂപയായി മാറി. പിന്നീടുള്ള ദിവസങ്ങളില്‍ കുറഞ്ഞും കൂടിയും സ്വര്‍ണവിലയില്‍ മാറ്റങ്ങളുണ്ടായി.
Description: Gold prices have soared in the state