എന്റെ പൊന്നേ! 59,000 കടക്കുമോ; പവന്റെ ഇന്നത്തെ വില അറിയാം


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. പവന് 80 രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 58,360 രൂപയായി. സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ പുതിയ റെക്കോര്‍ഡിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം വെള്ളിയുടെ വില ഇന്ന് കുറഞ്ഞിട്ടുണ്ട്. ഒരു രൂപ കുറഞ്ഞ് ഒരു ഗ്രാം വെള്ളിയുടെ വില 104 രൂപയായി.

ഒക്ടോബർ 1ന്‌ ഒരു പവൻ സ്വർണത്തിന്റെ വില 56,400 രൂപയായിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ സ്വര്‍ണ വില സംസ്ഥാനത്ത് കുതിക്കുകയായിരുന്നു. ഒക്ടോബർ 4ന്‌ ഒരു പവൻ സ്വർണത്തിന്റെ വില 56,960 രൂപയായിരുന്നു. തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ മാറ്റങ്ങളില്ലായിരുന്നു. ഒക്ടോബര്‍ 7നാവട്ടെ 160 രൂപ കുറഞ്ഞ് സ്വര്‍ണ വില 56,800രൂപയില്‍ എത്തി. എന്നാല്‍ ഒക്ടോബര്‍ 12 ആയതോടെ സ്വര്‍ണത്തിന്റെ വിപണി വില 56960രൂപയില്‍ തന്നെ എത്തി.

ഒക്ടോബര്‍ 16നാണ് സ്വര്‍ണവില 57,120രൂപയില്‍ എത്തിയത്. പിന്നീട് സ്വര്‍ണവില ഓരോ ദിവസവും വര്‍ധിക്കുകയായിരുന്നു. ഒക്ടോബർ 19 ആയതോടെ 480 രൂപ വര്‍ധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 58240 രൂപയായി ഉയര്‍ന്നു. 19ന് ശേഷം ഒരു ദിവസം മാത്രമാണ് സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ തുടര്‍ന്നത്. ബാക്കിയുള്ള ദിവസങ്ങളിലെല്ലാം സ്വര്‍ണ വില കുതിക്കുകയായിരുന്നു. ഡിസംബറോടെ സ്വര്‍ണം ഗ്രാമിന് 7550 മുതല്‍ 8000 രൂപ വരെ വിലയെത്തുമെന്നാണ് പ്രതീക്ഷ. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ വിലയില്‍ ഈ വര്‍ഷം 29 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

Description: Gold prices have risen in the state today