വീണ്ടും കുതിച്ച് പൊന്ന്‌; പവന് 57,000 രൂപ, നെഞ്ചിടിപ്പോടെ ഉപഭോക്താക്കൾ


തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. 200 രൂപയാണ് ഇന്ന്‌ വർധിച്ചത്. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഉയരുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,000 രൂപയാണ്. ഗ്രാമിനാകട്ടെ 25 രൂപ വര്‍ധിച്ച് 7125 രൂപ ആവുകയും ചെയ്തു. അതേ സമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 95 രൂപയാണ്.

ഡിസംബര്‍ ആദ്യവാരത്തില്‍ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 57,200 രൂപയായിരുന്നു. 2ന് ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞ്‌ വിപണി വില 56,720 രൂപയായി. 3ന്‌ 320 രൂപ ഉയര്‍ന്ന് ഒരു പവൻ സ്വർണത്തിന്റെ വില 57,040 രൂപയായി. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും സ്വര്‍ണ വില മാറികൊണ്ടിരുന്നു. എന്നാല്‍ ഡിസംബര്‍ ആറ്, ഏഴ് തീയതികള്‍ സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. 9നാണ് വീണ്ടും 120 ഉയര്‍ന്ന് 57,040 രൂപയായി ഉയര്‍ന്നത്.

ഡിസംബർ 10ന്‌ ഒരു പവൻ സ്വർണത്തിന് 600 രൂപ ഉയര്‍ന്ന് ഒരു പവൻ സ്വർണത്തിന്റെ വിവിപണി വില 57,640 രൂപയായി. പിന്നീടുള്ള ദിവസങ്ങളില്‍ കൂടിയും കുറഞ്ഞും സ്വര്‍ണവിലയില്‍ മാറ്റമുണ്ടായി. ഡിസംബർ 18ന്‌ ഒരു പവൻ സ്വർണത്തിന് 120 രൂപകുറഞ്ഞ്‌ വിപണി വില 57,080 രൂപയായി മാറി. തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളിലും വില കുറഞ്ഞ് തന്നെയായിരുന്നു.

Description: Gold prices have increased again in the state