ന്റെ പൊന്നേ! വീണ്ടും കുതിച്ച് സ്വർണവില, ഒപ്പം വെള്ളിയും


തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വർണവില ഉയർന്നു. പവന് 600 രൂപയാണ് വർധിച്ചത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,640 രൂപയാണ്. ഗ്രാമിന് 75 രൂപയാണ് വര്‍ധിച്ചത്. 7205 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഡിസംബര്‍ ആദ്യവാരത്തില്‍ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 57,200 രൂപയായിരുന്നു.

2ന് ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞ്‌ വിപണി വില 56,720 രൂപയായി. 3ന്‌ 320 രൂപ ഉയര്‍ന്ന് ഒരു പവൻ സ്വർണത്തിന്റെ വില 57,040 രൂപയായി. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും സ്വര്‍ണ വില മാറികൊണ്ടിരുന്നു. എന്നാല്‍ ഡിസംബര്‍ ആറ്, ഏഴ് തീയതികള്‍ സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. 9നാണ് വീണ്ടും 120 ഉയര്‍ന്ന് 57,040 രൂപയായി ഉയര്‍ന്നത്.

അതേസമയം, വെള്ളിയുടെ വിലയും ഉയര്‍ന്നിട്ടുണ്ട്‌. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില മൂന്ന് രൂപ ഉയർന്ന് 103 രൂപയായി. സിറിയയിലെ ആഭ്യന്തരകലാപം, റഷ്യ – യുക്രെയ്ന്‍ സംഘര്‍ഷം, ദക്ഷിണ കൊറിയയിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ എന്നിവ മുന്‍നിര്‍ത്തിയാണ് സ്വര്‍ണവിലയില്‍ വര്‍ധന ഉണ്ടായത്.

Description: Gold prices have increased again in the state