താഴോട്ട് പോയ സ്വർണ വില ഇന്ന് വീണ്ടും കുതിച്ചുയർന്നു; പവന് 680 രൂപയുടെ വർധനവ്


തിരുവന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും ഉയര്‍ന്നു. ഇന്ന് 680 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ സ്വര്‍ണവില വീണ്ടും 58000 കടന്നു. ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വര്‍ണവിലയാണ് ഇന്ന് കൂടിയത്. 58,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില.

അമേരിക്കയില്‍ ഡൊണള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതോടെ സ്വര്‍ണ്ണവിലയില്‍ ഇന്നലെ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ഇന്ന് ഫെഡറല്‍ റിസര്‍വിന്റെ നയങ്ങള്‍ പുറത്തുവന്നതോടെ സ്വര്‍ണവില വീണ്ടും ഉയര്‍ന്നിരിക്കുകയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 7285 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 6000 രൂപയാണ്. വെള്ളിയുടെ വിലയും ഉയര്‍ന്നു, ഒരു രൂപ വര്‍ധിച്ച് വീണ്ടും 100 ലേക്കെത്തി.

Description: Gold prices bounced back today after falling; An increase of 680 rupees