കിതയ്ക്കാതെ കുതിപ്പ് തുടർന്ന് സ്വർണം; സർവ്വകാല റെക്കോർഡിൽ സ്വർണ വില, പവന് ഇന്നും വില വർധിച്ചു


തിരുവനന്തപുരം: കിതയ്ക്കാതെ കുതിപ്പ് തുടർന്ന് സ്വർണവില സർവ്വകാല റെക്കോർഡിലെത്തി. പവന് ഇന്നും വില വർധിച്ചു. 320 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന് 58240 രൂപയിലെത്തി. ഇന്നലെ ഒരു പവന് 57920 രൂപയിലായിരുന്നു വ്യാപാരം.

ഒരു​ഗ്രാം സ്വർണത്തിന് 7280 രൂപയാണ്. 40 രൂപയാണ് ​ഗ്രാമിന് കൂടിയത്. ഈ മാസത്തിന്റെ തുടക്കത്തിൽ 56400 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്.

നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.