തിരിച്ചിറങ്ങി സ്വർണവില; സംസ്ഥാനത്ത് പവന് 800 രൂപ കുറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. കഴിഞ്ഞ ദിവസം വരെ കുതിച്ചുയർന്ന സ്വർണവില ഇന്ന് കുറഞ്ഞു. ഗ്രാമിന് 100 രൂപ കുറഞ്ഞു. ഇതോടെ വില 7200 രൂപയിലെത്തി. പവന് 800 രൂപ കുറഞ്ഞ് 57600 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
നവംബർ 1ന് പവന് വില 59,080 രൂപയിലെത്തിയതാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. നവംബർ 14,16,17 തീയതികളിൽ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണം. ഇന്നലെ 58400 രൂപയായിരുന്നു ഒരു പവൻ സ്വർണവില. ഒക്ടോബർ മാസം അവസാനത്തോടെ 60000ത്തിനോട് അടുത്ത സ്വർണ വില വീണ്ടും കുത്തനെ കുറയുന്ന ആശ്വാസത്തിലാണ് ഉപഭോക്താക്കൾ.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.
Description:
Gold price decrease; In the kerala, the income has decreased by Rs.800