‘പറ പറന്ന് പൊന്ന്’; ചരിത്രത്തിലാദ്യമായി സ്വർണ വില 74000 കടന്നു


കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും റെക്കോഡ് ഉയരത്തിൽ. ഇന്ന് ഗ്രാമിന് 275 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു ​ഗ്രാം സ്വർണത്തിന് 9290 രൂപയായി. പവന് 2200 രൂപയാണ് ഇന്ന് കൂടിയത്.ഇതോടെ ഒരു പവന് 74,320 രൂപയായി.

രണ്ടാഴ്ച കൊണ്ട് പവന് 6,500 രൂപയോളമാണ് ഉയർന്നത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. നിലവിലെ വിലയിൽ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഒരു പവൻ ആഭരണം വാങ്ങാൻ 78,000 രൂപയെങ്കിലും നൽകണം.

വിവാഹ സീസണിനൊപ്പം അക്ഷയതൃതീയ കൂടി എത്തുന്നതിനാൽ സ്വർണ വില വർധിക്കുന്നത് ചെറിയതോതിൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയെങ്കിലും ജനങ്ങളുടെ വാങ്ങൽ ശക്തി കുറഞ്ഞിട്ടില്ലെന്ന് വ്യാപാരികൾ അറിയിച്ചു.