പിടിച്ചാല്‍ കിട്ടാതെ സ്വര്‍ണം; ഇന്ന് കൂടിയത് പവന് 320 രൂപ, റെക്കോഡുകൾ മറികടന്ന് സ്വർണവില


തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി സ്വര്‍ണ വില 66,000 എന്ന സർവ്വകാല റെക്കോർഡിലേക്കെത്തി. 320 രൂപയാണ് ഇന്ന് കൂടിയത്. ഗ്രാമിന് 40 രൂപ വർധിച്ച് 8,250 രൂപയായി. മാര്‍ച്ച് മാസത്തില്‍ ഇത് രണ്ടാം തവണയാണ് സ്വര്‍ണവിലയില്‍ വലിയ ഉയര്‍ച്ച ഉണ്ടാകുന്നത്. ഇതിന് മുമ്പ് മാര്‍ച്ച് 14ന് രേഖപ്പെടുത്തിയ 65840 രൂപയായിരുന്നു ഈ മാസത്തെ ഉയര്‍ന്ന വില.

പണിക്കൂലി ഉൾപ്പെടെ കേരളത്തിൽ ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ ഇന്ന്‌ 71,434 രൂപ നൽകണം. 8,930 രൂപയെങ്കിലും കൊടുത്താലേ ഒരു ഗ്രാം സ്വർണാഭരണവും കിട്ടൂ. അതേ സമയം വെള്ളിവില ഗ്രാമിന് 111 രൂപയിൽ മാറ്റമില്ലാതെ നിൽക്കുകയാണ്‌.

സാമ്പത്തിക വർഷാവസാനവും വിവാഹ സീസണും ആരംഭിക്കാനിരിക്കെ ആഭരണം വാങ്ങാൻ കാത്തിരിക്കുന്നവരിൽ വലിയ ആശങ്കയാണ് ഇന്നത്തെ സ്വര്‍ണവിലയുണ്ടാക്കിയിരിക്കുന്നത്‌. വരും ദിവസങ്ങളിലും സ്വര്‍ണവിലയില്‍ മാറ്റമുണ്ടാകുമെന്നാണ് സൂചനകള്‍.

Description: Gold price at all-time record, Let’s take a look at today’s gold jewellery prices