സ്വർണ പ്രേമികളുടെ നെഞ്ചിടിപ്പേറുന്നു; ഏഴ് ദിവസങ്ങൾക്ക് ശേഷം ഇന്ന് സ്വർണ വില ഉയർന്നു


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഏഴ് ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവില ഉയർന്നത്. പവന് 560 രൂപയാണ് ഇന്ന് വർധിച്ചത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 56,760 രൂപയാണ്.

കഴിഞ്ഞ നാല് മൂന്ന് ദിവസംകൊണ്ട് കുറഞ്ഞത് 860 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 70 രൂപ ഉയർന്നു. ഇന്നത്തെ വില 7,095 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,870 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നു. ഒരു ഗ്രാം വെള്ളിയുടെ വില 98 രൂപയാണ്.