പ്ലാസ്റ്റിക്ക് മാലിന്യം പരിശോധിക്കുന്നതിനിടെ ലഭിച്ചത് സ്വർണ്ണാഭരണം; ഉടമയെ കണ്ടെത്തി തിരികെയേൽപ്പിച്ച് മാതൃകയായി അഴിയൂരിലെ ഹരിതകർമ്മ സേന


അഴിയൂർ: ഹരിതകർമ്മ സേനാംഗങ്ങൾക്ക് പ്ലാസ്റ്റിക്ക് മാലിന്യത്തിൽ നിന്നും കിട്ടിയ സ്വർണ്ണാഭരണം ഉടമയെ കണ്ടെത്തി തിരിക്കെയേൽപ്പിച്ച് മാതൃകയായി. അഴിയൂർ ഗ്രാമ പഞ്ചായത്തിലെ ഹരിതകർമ്മ സേന അംഗങ്ങൾ വിവിധ വാർഡുകളിൽ നിന്നായി ശേഖരിച്ച പ്ലാസ്റ്റിക് വസ്തുക്കൾക്കിടയിൽ നിന്നാണ് സ്വർണാഭരണം ലഭിച്ചത്.

അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ സ്വർണ്ണാഭരണം ഉടമസ്ഥക്ക് കൈമാറി. മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ച ഹരിത കർമ്മ സേന അംഗങ്ങളെ ചടങ്ങിൽ അഭിനന്ദിച്ചു.

ഗ്രാമപഞ്ചായത്ത് ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ സെക്രട്ടറി ഷാജി.ആർ.എസ്, അസിസ്റ്റന്റ് സെക്രട്ടറി സുനീർ കുമാർ, വി.ഇ.ഒ സോജോ, ഹരിത കർമ്മ സേന കൺസോർഷ്യം ടീം ലീഡർ ഷിനി, ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവർ സന്നിഹിതരായി.

Summary: Gold jewelery found while checking plastic waste; The Haritakarma Sena of Azhiyur set an example by finding the owner and returning him