സ്വർണ്ണം തൊട്ടാൽ പൊള്ളും; ചരിത്രത്തിലാദ്യമായി പവന് 70000 കടന്നു


കൊച്ചി: സ്വർണ്ണവില സർവ്വകാല റെക്കോർഡിൽ. ഇന്ന് പവന് 200 രൂപ വർധിച്ചു. ഇതോടെ സ്വർണ വില 70160 രൂപയിലെത്തി. ഒരു ഗ്രാമിന് 8770 രൂപയുമായി.

യുഎസ് ചൈന വ്യാപാര യുദ്ധം മൂർച്ഛിക്കുന്ന സാഹചര്യത്തിലാണ് സ്വർണ്ണത്തിന് വില കുതിക്കുന്നത്. സ്വർണ്ണ നിക്ഷേപം നിക്ഷേപകരെ ഓഹരി വിപണിയിലെ ചാഞ്ചാട്ടത്തിൽ നിന്ന് ഒരു പരിധിവരെ രക്ഷിക്കുന്നുമുണ്ട്. ചരിത്രത്തിലെ ഏറ്റവും വലിയ വില വർധനയാണ് സ്വർണത്തിനുണ്ടായിക്കൊണ്ടിരിക്കുന്നത്. വെള്ളിയുടെ വിലയും ആനുപാതികമായി ഉയരുന്നുണ്ട്.

Description:Gold burns if touched; Pawan crosses 70,000 for the first time in history