ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണം; പത്ത് ദിവസംകൊണ്ട് കൂടിയത് ആയിരത്തിലധികം രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വർണ വിലയിൽ വർധന. പവന് 120 രൂപ ഉയർന്ന് 58,400 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. തുടർച്ചയായ നാലാം ദിവസമാണ് വില കൂടുന്നത്. ഗ്രാമിന് 15 രൂപയാണ് വർധിച്ചത്.
ഒരു ഗ്രാം സ്വർണത്തിന്റെ വില 7300 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഈ മാസത്തിന്റെ തുടക്കത്തിൽ 57,200 രൂപയായിരുന്നു ഒരു പവൻ സ്വർണ വില. പത്തുദിവസം കൊണ്ട് ആയിരം രൂപയിലേറെ വർധനയാണ് ഉണ്ടായിരിക്കുന്നത്.
ജനുവരി മൂന്നിന് 58,000ന് മുകളിൽ എത്തിയ സ്വർണവില അടുത്ത ദിവസം താഴേക്കിറങ്ങി. തുടർന്ന് ഏതാനും ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില കഴിഞ്ഞ ദിവസമാണ് വീണ്ടും 58000ന് മുകളിലെത്തിയത്. സ്വർണം അറുപതിനായിരം തൊടുമോയെന്ന ആശങ്കയിലാണ് സ്വർണാഭരണ പ്രേമികൾ.