‘ക്യാന്‍സര്‍ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ധനസഹായം നല്‍കും’; പെരുവണ്ണാമൂഴി ഫെസ്റ്റില്‍ ഇന്നസെന്റ് ഫൗണ്ടേഷന്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങി ഗോകുലം ഗോപാലന്‍
പെരുവണ്ണാമൂഴി: ഇന്നസെന്റ് ഫൗണ്ടേഷന്റെ പ്രഥമ പുരസ്‌ക്കാരം ഏറ്റുവാങ്ങി ഗോകുലം ഗോപാലന്‍. പെരുവണ്ണാമൂഴി ഫെസ്റ്റില്‍ വെച്ച് കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല, ഗോകുലം ഗോപാലന് പുരസ്‌കാരം സമ്മാനിച്ചു. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കെ സുനില്‍ അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ സ്വാമി ഭദ്രാനന്ദ, പൊയിലൂര്‍ രവി, മോനു കൃഷ്ണ്ണ, പി.സി സുരാജന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ഫൗണ്ടേഷന്‍ നടത്തുന്ന ക്യാന്‍സര്‍ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഗോകുലം ഗോപാലന്‍ ആവശ്യമായ ധനസഹായം നല്‍കുമെന്ന് ചടങ്ങില്‍ ഉറപ്പ് നല്‍കി.
ഇന്നസെന്റ് ഫൗണ്ടേഷന്‍ പ്രവര്‍ത്തനങ്ങളെ കുറിച്ച് വൈസ് ചെയര്‍മാന്‍ പി. പി രഘുനാഥ് മാസ്റ്റര്‍ വിശദീകരിച്ചു. ഫൗണ്ടേഷന്‍ ട്രഷറര്‍ ഇ.എം ശ്രീജിത്ത് സ്വാഗതവും ജനറല്‍ സിക്രട്ടറി എ.ജി രാജന്‍ നന്ദിയും പറഞ്ഞു.