താഴേക്ക് ഇറങ്ങി പൊന്ന്; ഇന്നും സ്വർണവിലയിൽ ഇടിവ്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിവ്. ഇത് രണ്ടാം ദിവസമാണ് തുടർച്ചയായി സ്വർണ വില കുറയുന്നത്. പവന് 320 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 64,080 രൂപയായി.
ഗ്രാമിന് ഇന്ന് 40 രൂപ കുറഞ്ഞ് വില 8010 രൂപയിലെത്തി. ഇന്നലെ 64,400 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. നിലിവിൽ രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 1.19 ഡോളർ (0.04%) താഴ്ന്ന് 2,905.79 ഡോളർ നിരക്കിലാണ് വ്യാപാരം നടക്കുന്നത്.

Description: Go down and shoot; Gold prices are down today