പ്രായമുള്ള പ്രമേഹരോഗികൾക്ക് ഗ്ലൂക്കോമീറ്റർ വിതരണം ചെയ്യുന്നു; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ (10/08/22) അറിയിപ്പുകൾ
ഗ്ലൂക്കോമീറ്റര്‍ വിതരണം
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരും 60 വയസ്സിനു മുകളില്‍ പ്രായമുളളവരുമായ പ്രമേഹബാധിതരായ വയോജനങ്ങള്‍ക്ക് ഗ്ലൂക്കോമീറ്റര്‍ വിതരണം ചെയ്യുന്ന വയോമധുരം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 100 ഗ്ലൂക്കോമീറ്റര്‍ വിതരണം ചെയ്യുന്നു. ബി.പി.എല്‍ കുടുംബത്തില്‍പ്പെട്ട വയോജനങ്ങള്‍ക്ക് സുനീതി വെബ്‌പോര്‍ട്ടറിലൂടെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഫോണ്‍- 0495 2371911.
സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ നിയമനം
വനിതാശിശു വികസന വകുപ്പിലെ വെള്ളിമാടുകുന്ന് സാമൂഹ്യനീതി കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന വണ്‍ സ്റ്റോപ്പ് സെന്ററിലേക്ക് സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ (സ്ത്രീകള്‍ മാത്രം, റസിഡന്‍ഷ്യല്‍) തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.
പ്രായപരിധി 25-45. ഹോണറേറിയം-22,000 രൂപ. യോഗ്യത: സൈക്കോളജി, സോഷ്യോളജി അല്ലെങ്കില്‍ സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം, നിയമ ബിരുദം, സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍/അംഗീകൃത സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേയുളള അതിക്രമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചുളള പരിചയം അഭിലഷണീയം. അപേക്ഷകള്‍ ഓഗസ്റ്റ് 16ന് വൈകുന്നേരം 5 മണിക്ക് മുമ്പായി വിമന്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, ബി ബ്ലോക്ക്, മൂന്നാം നില, കോഴിക്കോട്-20 വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍: 0495 2371343.
നാഷണല്‍ ലോക് അദാലത്ത് 13ന്
കേരള ലീഗല്‍ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 13 ന് ജില്ലാ കോടതിയില്‍ രാവിലെ 10 മണിക്ക് നാഷണല്‍ ലോക് അദാലത്ത് നടക്കും. കോടതികളില്‍ നിലവിലുളള കേസുകളും പുതിയ പരാതികളും ലോക് അദാലത്തില്‍ ഒത്തുതീര്‍പ്പിനായി പരിഗണിക്കും. നിലവിലുള്ള കേസുകള്‍ ലോക് അദാലത്തിലേക്ക് റഫര്‍ ചെയ്യാന്‍ കക്ഷികള്‍ക്ക് ആവശ്യപ്പെടാം. സിവില്‍ കേസുകള്‍ വാഹനാപകട കേസുകള്‍, ഭൂമി ഏറ്റെടുക്കല്‍ കേസുകള്‍, കുടുംബ തര്‍ക്കങ്ങള്‍, ഒത്തു തീര്‍ക്കാവുന്ന ക്രിമിനല്‍ കേസുകള്‍, ബാങ്ക് വായ്പ സംബന്ധമായ കേസുകള്‍ തുടങ്ങിയവയും പരിഗണിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കോഴിക്കോട് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, താലൂക്ക് ലീഗല്‍ സര്‍വീസസ് നമ്പറുകളില്‍ ബന്ധപ്പെടാം. കോഴിക്കോട്- 0495 2365048, 04952366044, കൊയിലാണ്ടി- 7012763430, വടകര- 0496 2515251
വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
എല്‍.ബി.എസ് കോഴിക്കോട് സെന്ററില്‍ കേന്ദ്രത്തില്‍ തുടങ്ങുന്ന വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികള്‍ക്കായി പോസ്റ്റ് ഗ്രാജ്യുവേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (പി.ജി.ഡി.സി.എ), പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (സോഫ്റ്റ് വെയര്‍), ഡി.സി.എ(എസ്) ഡിപ്ലോമ ഇന്‍ കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ എക്കൗണ്ടിങ് ആന്‍ഡ് ടാലി, എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്കായി ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ്, ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ് ആന്‍ഡ് മലയാളം) എന്നീ കോഴ്‌സ്‌കള്‍ക്കായി അപേക്ഷ ക്ഷണിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്ക്- 0495 2720250.
റേഷന്‍ കൈപ്പറ്റണം
ഓണത്തോടനുബന്ധിച്ച് എല്ലാ (എഎവൈ) മഞ്ഞകാര്‍ഡുടമകള്‍ക്കും ഒരു കിലോഗ്രാം പഞ്ചസാര ആഗസ്റ്റ് മാസത്തിലെ വിഹിതത്തോടൊപ്പം അനുവദിച്ചിട്ടുണ്ട്. അധികമായി അനുവദിച്ച ഒരു കിലോഗ്രാം പഞ്ചസാര കാര്‍ഡുടമകള്‍ സെപ്റ്റംബര്‍ ഏഴിനകം റേഷന്‍കടയില്‍ നിന്നും കൈപ്പറ്റണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
യോഗ പരിശീലക നിയമനം
ജില്ലയില്‍ വനിത ശിശുവികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്ഷേമ സ്ഥാപനങ്ങളായ ഗവ. ആഫ്റ്റര്‍ കെയര്‍ ഹോം, ഗവ. മഹിളാ മന്ദിരം, ഗവ. ഷോര്‍ട്ട് സ്റ്റേ ഹോം എന്നിവിടങ്ങളിലെ താമസക്കാര്‍ക്ക് യോഗ പരിശീലനം നല്‍കുന്നതിന് യോഗ പരിശീലകരെ നിയമിക്കുന്നു. താല്‍പര്യമുളളവര്‍ ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ക്ക് ഓഗസ്റ്റ് 23 ന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കണം. ഓഗസ്റ്റ് 25 ന് ഗവ. ചില്‍ഡ്രന്‍സ് ഹോം ഗേള്‍സില്‍ രാവിലെ 10 ന് കൂടിക്കാഴ്ച നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക്-0495 2370750, 9188969212.
അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ സ്‌കില്‍ ഡെവലപ്പ്‌മെന്റ് സെന്ററില്‍ റൂട്രോണിക്‌സിന്റെ കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡി.സി.എ, ഹാര്‍ഡ്‌വെയര്‍, ഡി.ടി.പി, ഡാറ്റ എന്‍ട്രി, ടാലി, ഫോട്ടോഷോപ്പ്, വെബ് ഡിസൈനിങ് തുടങ്ങിയ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. പെണ്‍കുട്ടികള്‍ക്ക് ഫീസില്‍ ഇളവുണ്ട്. ഫോണ്‍- 8891370026, 0495 2370026.
Summary: Glucometers are distributed to elderly diabetics; Today’s Notifications from Kozhikode District Administration