താമരശ്ശേരി ചുരത്തില്‍ ബിരുദ വിദ്യാര്‍ത്ഥി ഉപേക്ഷിക്കപ്പെട്ട നിലയില്‍, ലഹരി നല്കി പീഡിപ്പിച്ച ശേഷം വഴിയില്‍ തള്ളിയെന്ന് മൊഴി
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ബിരുദ വിദ്യാര്‍ഥിനിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ലഹരിമരുന്ന് നല്കിയ പീഡിപ്പിച്ചശേഷം വഴിയില്‍ ഉപേക്ഷിച്ചതാണെന്നാണ് പെണ്‍കുട്ടി പറഞ്ഞത്. പ്രതിയെ തിരിച്ചറിഞ്ഞു. ഉടന്‍ പിടിയിലായേക്കും.
താമരശേരിയിലെ സ്വകാര്യ കോളജിലെ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ ചൊവ്വാഴ്ചയാണ് കാണായത്. ഹോസ്റ്റലില്‍നിന്ന് വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ് ഇറങ്ങിയതായിരുന്നു പെണ്‍കുട്ടി. തിരിച്ച് ഹോസ്റ്റലില്‍ എത്താത്തിനെ തുടര്‍ന്ന് ഹോസ്റ്റല്‍ അധികൃതര്‍ വീട്ടില്‍ വിളിച്ച് അന്വേഷിച്ചു.
തുടര്‍ന്ന് പിതാവ് പൊലീസില്‍ പരാതി നല്കി. പൊലീസിന്റെ അന്വേഷണത്തിലാണ് താമരശേരി ചുരത്തിലെ 9ാം വളവില്‍ നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയത്. വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ലഹരിമരുന്ന് നല്കി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി പറഞ്ഞത്.
ഇന്നലെ പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പരിശോധനയില്‍ പീഡനം നടന്നതായി സ്ഥിരീകരിച്ചു. പ്രദേശത്ത് എം.ഡി.എം.എ വിതരണം ചെയ്യുന്നവരില്‍ ഒരാളാണ് പ്രതിയെന്നാണ് സൂചന. ഇയാളെ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നു.