കൂത്താളിയിൽ ഗ്യാസ് സിലിണ്ടർ സ്റ്റൗവുമായി ബന്ധിപ്പിക്കുന്നതിനിടയിൽ ഗ്യാസ് ലീക്കായി, പരിഭ്രാന്തരായ വീട്ടുകാർക്ക് രക്ഷകരായി പേരാമ്പ്ര അ​ഗ്നിരക്ഷാ സേന


പേരാമ്പ്ര: ​ഗ്യാസ് സിലിണ്ടർ സ്റ്റൗവില്‍ ഘടിപ്പിക്കുന്നതിനിടയിൽ ​ഗ്യാസ് ലീക്കായത് ജനങ്ങളിൽ പരിഭ്രാന്ത്രി പരത്തി. കുത്താളി പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ വടക്കേ എളോല്‍ നാരായണന്‍റെ വീട്ടിലാണ് ​സംഭവം. തുടർന്ന് പേരാമ്പ്ര അ​ഗ്നിരക്ഷാ സേന സ്ഥലത്തെത്തി ലീക്കൊഴിവാക്കുകയായിരുന്നു.

സ്റ്റൗവില്‍ സിലിണ്ടർ കണക്ട് ചെയ്യുന്നതിനിടയിൽ ഗ്യാസ് ലീക്കാവുകയായിരുന്നു. തുടർന്ന് അപകട സാധ്യത കണക്കിലെടുത്ത് സിലിണ്ടർ വീടിന് പുറത്തേ പറമ്പിലേക്ക് മാറ്റി അഗ്നിരകഷാസേനയെ വിവരമറിയിക്കുകയായിരുന്നു. പേരാമ്പ്ര അഗ്നിരഷക്ഷാനിലയത്തില്‍ നിന്നും അസി.സ്റ്റേഷന്‍ ഓഫിസ്സര്‍മാരായ എം.പ്രദീപന്‍, പി.സി പ്രേമന്‍ എന്നിവരുടെ നേതൃത്ത്വത്തില്‍ ഒരു യൂണിറ്റ് സ്ഥലത്തെത്തി സിലിണ്ടറിലെ ലീക്ക് ഒഴിവാക്കി. വീട്ടുകാര്‍ക്കും പരിസരവാസികള്‍ക്കും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

രക്ഷാപ്രവർത്തനത്തിൽ ഫയര്‍ ആന്‍റ് റെസ്ക്യൂ ഓഫീസ്സര്‍മാരായ എ.ഷിജിത്ത്, പി.കെ സിജീഷ്, അശ്വിന്‍ഗോവിന്ദ്, കെ.അജേഷ് എന്നിവര്‍ പങ്കാളികളായി.

Summary: Gas leak while connecting gas cylinder to stove in Koothali, Perampra fire force rescues panicked householders