പേരാമ്പ്ര ബൈപ്പാസിൽ സി.എൻ.ജി ടാങ്കറിൽ നിന്നും ഗ്യാസ് ചോർന്നു; ഓട്ടോ ഡ്രൈവറുടെ ജാഗ്രതയിൽ ഒഴിവായത് വൻ അപകടം
പേരാമ്പ്ര: പേരാമ്പ്രയിൽ സി.എൻ.ജി ടാങ്കറിൽ നിന്നും ഗ്യാസ് ചോർന്നത് പരിഭ്രാന്തി പരത്തി. രാവിലെ 9.30ഓടെ പേരാമ്പ്ര ബൈപ്പാസിൽ പൈതോത്ത് റോഡ് ജങ്ഷന് സമീപത്തുവെച്ചായിരുന്നു സംഭവം. എകരൂലിൽ നിന്നും കുറ്റ്യാടി പമ്പിലേക്ക് പോകുകയായിരുന്ന ടാങ്കറിൽ നിന്നാണ് വാതകം ചോർന്നത്.
ടാങ്കറിന്റെ പിന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷയുടെ ഡ്രൈവറാണ് വാതകം ചോരുന്നത് കണ്ടത്. മെയിൻ വാൽവിലെ ചോർച്ച ശ്രദ്ധയിൽപ്പെട്ടതോടെ ഉടനെ ഫയർ സ്റ്റേഷനിലും പൊലീസ് കൺട്രോൾ റൂമിലും വിവരമറിയിക്കുകയായിരുന്നു. പേരാമ്പ്ര ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി ചോർച്ച അടച്ച് അപകട സാഹചര്യം ഒഴിവാക്കി.
Description: Gas leak from CNG tanker at Perampra Bypass