‘കടലില്‍ വലിച്ചെറിഞ്ഞതെല്ലാം തിരിച്ചെത്തിച്ചിട്ടുണ്ട്’ നന്തി കോടിക്കല്‍ കടപ്പുറത്ത് അരക്കിലോമീറ്ററിലധികം സ്ഥലത്ത് മാലിന്യങ്ങള്‍ കരയ്ക്കടിഞ്ഞു- വീഡിയോ കാണാം


നന്തി ബസാര്‍: കോടിക്കല്‍ കടപ്പുറത്ത് അരകിലോമീറ്ററിലധികം സ്ഥലത്ത് കടലില്‍ നിന്നും ടണ്‍കണക്കിന് മാലിന്യങ്ങള്‍ കരയ്ക്കടിഞ്ഞു. ഇവയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങളാണധികവും.

മിനി ഹാര്‍ബറിനായി പണിത പുലിമുട്ടിനിടയിലാണ് കൂടുതലും അടിഞ്ഞത്. ഇത് കാരണം മത്സ്യബന്ധന യാനങ്ങള്‍ ഒന്നും കടലിലിറക്കാന്‍ സാധിക്കാതെ തൊഴിലാളികള്‍ ബുദ്ധിമുട്ടിലാണ്.

250ലധികം ചെറുതും വലുതമായ വള്ളങ്ങള്‍ ഇവിടെ നിന്ന് മത്സുബന്ധ നങ്ങള്‍ക്കായി ദിവസവും കടലിലിറക്കാറുണ്ട്. കേരളത്തിലെ രണ്ടാമത്തെ കല്ലകത്ത് ഡ്രൈവിന്‍ ബീച്ച് തുടങ്ങുന്നതും ഇവിടെ നിന്നാണ്. മുമ്പ് ഇത്തരത്തില്‍ മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയപ്പോള്‍ മത്സ്യതൊഴിലാളികളും മറ്റും നല്ലൊരു സംഖ്യ ചില വഴിച്ചാണ് നീക്കം ചെയതത്.

ഈ പ്രാവശ്യം ഈ മാലിന്യങ്ങള്‍ എത്രയും പെട്ടന്ന് നീക്കം ചെയ്തില്ലങ്കില്‍ ഞങ്ങളുടെ ജീവിത മാര്‍ഗ്ഗം തടസ്സപെടുമെന്നതിനാല്‍ ഉടനെ അധികൃതര്‍ പരിഹാരം കാണണമെന്നാണ് തൊഴിലാളികള്‍ പറയുന്നത്. സംഭവമറിഞ്ഞ് കോസ്റ്റല്‍ പോലീസും പഞ്ചായത്ത് അധികരും സ്ഥലത്തെത്തി.