മാലിന്യ മുക്തം നവകേരളം; വടകര നഗരസഭയിൽ രണ്ടാംഘട്ടം ക്യാമ്പയിന് തുടക്കമായി


വടകര: 2025 മാർച്ച്‌ 31 നകം സമ്പൂർണ മാലിന്യമുക്ത കേരളം പ്രഖ്യാപനത്തിനു മുന്നോടിയായി നടക്കുന്ന രണ്ടാം ഘട്ട ക്യാമ്പയിൻ പ്രവർത്തനത്തിനു തുടക്കം കുറിച്ച് കൊണ്ടുള്ള നഗരസഭ തല ശില്പശാല നടന്നു. വടകര ടൗൺ ഹാളിൽ നടന്ന ശില്പശാല നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ പി കെ സതീശൻമാസ്റ്റർ അധ്യക്ഷനായി.

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി സജീവ്കുമാർ സ്വാഗതം പറഞ്ഞു.ജില്ലാ ജോയിന്റ് ഡയറക്ടർ ടി ജെ അരുൺ മുഖ്യാതിഥിയായി പങ്കെടുത്തു. ഇന്റെണൽ വിജിലൻസ് ഓഫീസർ ഷാഹുൽ ഹമീദ് സംസാരിച്ചു.ഇന്റേണൽ വിജിലൻസ് ഓഫിസർ അനിൽ നൊച്ചിയിൽ പദ്ധതി വിശദീകരണം നടത്തി. ഗ്രൂപ്പ് ചർച്ചയ്ക്ക് മാലിന്യ മുക്തം നവകേരളം കോ കോർഡിനേറ്റർ മണലിൽ മോഹനൻ നേതൃത്വം നൽകി. ചർച്ചയിൽ വന്ന നിർദേശങ്ങൾ ഓരോ ടീം പ്രതിനിധികളും അവതരിപ്പിച്ചു.

സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, ഡെപ്യൂട്ടി തഹസിൽദാർ, നഗരസഭ സെക്രട്ടറി എൻ കെ ഹരീഷ്, മുനിസിപ്പൽ എഞ്ചിനീയർ സുദീപ്,ഗ്രീൻ വാർഡ് ലീഡർമാർ,വ്യാപാരി വ്യവസായി പ്രതിനിധികൾ,വിവിധ വകുപ്പ് പ്രതിനിധികൾ, ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥർ, ഹരിതകർമസേന പ്രതിനിധികൾ, കണ്ടിൻജൻസി വർക്കർമാർ, സി ഡി എസ് ചെയർപേഴ്സൻമാർ,ആശവർക്കർ പ്രതിനിധികൾ, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ ഷംന പി, KSWMP എഞ്ചിനീയർ ലിവിൻ പ്രമോദ്,ശുചിത്വ മിഷൻ YP ജുനിയ എന്നിവർ പങ്കെടുത്തു.