മാലിന്യമുക്ത നവകേരളം; ശുചിത്വ പ്രഖ്യാപനവുമായി പുറമേരി ഗ്രാമപഞ്ചായത്ത്‌


പുറമേരി: മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി പുറമേരി ഗ്രാമ പഞ്ചായത്ത്‌ ശുചിത്വ ഗ്രാമ പഞ്ചായത്ത്‌ പ്രഖ്യാപനം നടത്തി. പുറമേരി ടൗണിൽ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ.വി.കെ ജ്യോതി ലക്ഷ്മി ശുചിത്വ പ്രഖ്യാപനം നടത്തി.

വൈസ് പ്രസിഡന്റ്‌ ടി.പി സീന അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിന്ധു പി.ജി സ്വാഗതം പറഞ്ഞു. അംഗൻവാടികൾ സ്കൂളുകൾ, കുടുംബശ്രീകൾ, വിട്ടുകിട്ടിയ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ശുചീകരിച്ച്‌ ശുചിത്വ പ്രഖ്യാപനം നടത്തി. ശേഷം 17 വാർഡുകളിലും ശുചീകരണം നടത്തി ശുചിത്വ സഭ സംഘടിപ്പിച്ചുകൊണ്ട് വാർഡ് തല ശുചിത്വ പ്രഖ്യാപനം നടത്തിയ ശേഷമാണ് 15ന് പഞ്ചായത്ത്‌ തല ശുചിത്വ പ്രഖ്യാപനം നടത്തിയത്‌.

രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരികൾ, ഹരിത കർമ്മ സേന അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ജീവനക്കാർ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ വിജിഷ കെ.എം, ബീന കല്ലിൽ, അസിസ്റ്റന്റ് സെക്രട്ടറി പ്രേമാനന്ദൻ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ അനീഷ് പി.ടി.കെ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഷജ്ന എന്നിവർ സംസാരിച്ചു.

Description: Garbage-free New Kerala; purameri Grama Panchayat announces cleanliness drive