മാലിന്യമുക്തം നവകേരളം പദ്ധതി; വൈക്കിലശ്ശേരി തെരുവിൽ ജനകീയ ക്യാമ്പയിൽ
ചോറോട്: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ചോറോട് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിലെ വൈക്കിലശ്ശേരി തെരുവിൽ ജനകിയ ക്യാമ്പയിൻ സംഘടിപ്പിച്ചു. 2025 മാർച്ച് 30 ന് സംസ്ഥാനം മാലിന്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കണമെങ്കിൽ എല്ലാ വിഭാഗം ജനങ്ങളും ശുചിത്വ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കണമെന്ന് ചോറോട് പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ പറഞ്ഞു. ശുചിത്വം ഒരു പ്രവൃത്തിയായല്ല കാണേണ്ടത് അത് ജീവിതചര്യയാക്കണമെന്നും പറഞ്ഞു. ക്യാമ്പയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചായത്തംഗം പ്രസാദ് വിലങ്ങിൽ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് എച്ച്.ഐ ലിൻഷി ഇ.എം പദ്ധതി വിശദീകരിച്ചു. വിവിധ സംഘടനകളെ പ്രതിനിധികരിച്ച് എൻ.ടി. ഷാജി, സി.പി.ചന്ദ്രൻ, ശ്രീജീഷ്, വാർഡ് വികസന സമിതി അംഗം പ്രജീഷ് വി.എം , ആശാവർക്കർ ശൈലജ. പി.കെ എന്നിവർ സംസാരിച്ചു.