മാലിന്യമുക്ത നവകേരളം; ഇരിങ്ങണ്ണൂർ കച്ചേരി കുടുംബാരോഗ്യകേന്ദ്രം ശുചീകരിച്ച് സി.പി.എം
ഇരിങ്ങണ്ണൂർ: സി.പി.എം ഇരിങ്ങണ്ണൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കച്ചേരി കുടുബാരോഗ്യ കേന്ദ്രം ശുചീകരിച്ചു. നാദാപുരം ഏരിയ സെക്രട്ടരി എ.മോഹൻ ദാസ് ശുചീകരണ പ്രവർത്തി ഉദ്ഘാടനം ചെയ്തു. മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായാണ് ശുചീകരണം നടത്തിയത്.
ടി.അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. ടി.പി.പുരുഷു, ടി.കെ.അരവിന്ദാക്ഷൻ , എം.രാജൻ,രാജൻ കുനിയിൽ ,രഞ്ജിത്ത്.ടി.കെ, രാധ തടത്തിൽ, രമേശൻ കുന്നുമ്മൽ എന്നിവർ സംബന്ധിച്ചു.
