മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൽ; മാതൃകാ പദ്ധതികൾക്ക് തുടക്കം കുറിച്ച് വടകര നഗരസഭ


വടകര: മാലിന്യ മുക്ത ജനകീയ കാമ്പയിൻ്റെ ഭാഗമായി വിവിധ പദ്ധതികൾക്ക് വടകര നഗരസഭയിൽ തുടക്കം കുറിച്ചു. 20024 ഒക്ടോബർ 2 മുതൽ 2025 മാർച്ച് 30 വരെ നീളുന്ന, ശുചിത്വ കേരളം സുസ്ഥിര കേരളം പ്രഖ്യാപനത്തിന്റെ ഭാഗമായുള്ള കർമ്മപദ്ധതികളൾക്കാണ് തുടക്കം കുറിച്ചത്. നഗരസഭാ ചെയർപേഴ്സൺ കെ.പി.ബിന്ദു ഉദ്ഘാടനം ചെയ്തു. വടകര കോട്ടപ്പറമ്പിൽ വച്ച് നടത്തിയ പരിപാടിയിൽ നഗരസഭ വൈസ് ചെയർമാൻ പി.കെ.സതീശൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

വടകര ടൗൺ ജനകീയ ശുചീകരണവും സൗന്ദര്യവൽക്കരണവും കോട്ടപ്പറമ്പിൽ മാർക്കറ്റിലെ തുമ്പൂർമുഴി, എം.സി.എഫ് എന്നിവയുടെ പരിപാലന ചുമതല ഹരിത കർമ്മ സേനയ്ക്ക് കൈമാറുന്ന ചടങ്ങും നടന്നു. അതോടൊപ്പം വടകര ജില്ലാ ആശുപത്രിയിൽ നിർമ്മാണം പൂർത്തീകരിച്ച തുമ്പൂർമുഴിയുടെ ഉദ്ഘാടനവും നടന്നു.

ഉദ്ഘാടന ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ.പി.പ്രജിത സ്വാഗതം പറഞ്ഞു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എം.ബിജു, പി.സജീവ് കുമാർ, സിന്ധു പ്രേമൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികകളായ കെ.സി.പവിത്രൻ, സതീശൻ കുരിയാടി, പി.സോമ ശേഖരൻ, നഗരസഭാ സെക്രട്ടറി എൻ.കെ.ഹരീഷ്, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ ഷംന.പി, മണലിൽ മോഹനൻ എന്നിവർ സംസാരിച്ചു. ക്ലീൻ സിറ്റി മാനേജർ കെ.പി.രമേശൻ നന്ദി പറഞ്ഞു.

കൗൺസിലർമാർ, രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, കച്ചവടക്കാർ, ഉദ്യോഗസ്ഥർ, ഹരിത കർമ്മസേന, ഹെൽത്ത് ഉദ്യോഗസ്ഥർ, എൻ.എസ്.എസ് വളണ്ടിയർമാർ, നഗരസഭ എഞ്ചിനീയർ ലിവിൻ പ്രമോദ്, ശുചിത്വ മിഷൻ യങ് പ്രൊഫഷണൽ ജൂനിയ, തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജില്ലാ ആശുപത്രിയിൽ നിർമ്മാണം പൂർത്തീകരിച്ച തുമ്പൂർമുഴി യൂണിറ്റ് ഉദ്ഘാടനത്തിൽ ആശുപത്രി സൂപ്രണ്ട് ഡോക്ടർ സരള നായർ, ആശുപത്രി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

ടൗൺ സൗന്ദര്യ വൽക്കരണത്തിന്റെ ഭാഗമായി കോട്ടപ്പറമ്പ് മാർക്കറ്റ്, കീർത്തി മുദ്ര തിയേറ്റർ പരിസരം, മുനിസിപ്പാലിറ്റി ഓഫീസ് പരിസരം എന്നിവിടങ്ങളിൽ പൂന്തോട്ടം നിർമ്മിച്ച് ശുചിത്വ കോർണർ സ്ഥാപിച്ചു. ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായിനഗരസഭയിലെ മുഴുവൻ വാർഡുകളിലും ഇന്ന് രാവിലെ 7 മണി മുതൽ ജനകീയ ശുചീകരണങ്ങളും ഹരിത വിദ്യാലയം, ഹരിത സ്ഥാപനം, ഹരിത അയൽക്കൂട്ടം, നീർച്ചാൽ ശുചീകരിച്ചു വീണ്ടെടുക്കൽ, ഹരിത അംഗൻവാടി, മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിൽ പൂന്തോട്ട നിർമ്മാണം, ബോട്ടിൽ ബൂത്ത് സ്ഥാപിക്കൽ, ശുചിത്വ ബസ്സ്റ്റോപ്പ്‌ തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചിട്ടുണ്ട്.

Summary: Garbage-free Navakerala popular Campain; Vadakara Municipality about initiation of model projects